ന്യൂഡൽഹി: ഇന്ത്യയുടെ വികസന യാത്രയെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ആരെങ്കിലും ഭാവി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു.
“നിങ്ങൾക്ക് ഭാവി കാണണമെങ്കിൽ ഇന്ത്യയിലേക്ക് വരൂ. നിങ്ങൾക്ക് ഭാവി അനുഭവിക്കണമെങ്കിൽ ഇന്ത്യയിലേക്ക് വരൂ. ഭാവിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യയിലേക്ക് വരൂ” ഇന്ത്യയിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും അഭിനന്ദിച്ചു, പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് പോയി എന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post