കൊച്ചി: കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. കേരളത്തിലെ കനത്ത ചൂട് കണക്കിലെടുത്താണ് നടപടി. ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെയാണ് ഇതു തുടരുക.
ജില്ലാ കോടതികളിൽ കറുത്ത കോട്ടും ഗൗണും ഇനി നിർബന്ധമല്ല, വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. ചൂടുകാലത്ത് കറുത്ത ഗൗൺ ധരിച്ച് കോടതികളിലെത്തുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.
കേരളത്തിൽ ഇന്നും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. രണ്ട് ജില്ലകളിൽ താപനില 40 ഡിഗ്രി കടക്കുമെന്നാണ് മുന്നറിയിപ്പ്.പാലക്കാട് ജില്ലയിൽ 41 ഡിഗ്രിയും കൊല്ലം ജില്ലയിൽ 40 ഡിഗ്രിയും വരെയും ഉയരുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്നുതന്നെയായിരിക്കും താപനില. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും താപനില കുറവ്. 35 ഡിഗ്രി.
Discussion about this post