കണ്ണൂർ: അതിരൂപതയുടെ നിർദേശം തള്ളി ‘കേരളാ സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ച് കെസിവൈഎം. ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രം,’ദി കേരള സ്റ്റോറി’ സിനിമ പ്രദർശനവും അതിരൂപതയിലെ യുവജനങ്ങൾക്കായി ബോധവൽക്കരണ സെമിനാറും ചെമ്പന്തൊട്ടിയിൽ വെച്ച് നടത്തിയതായി കെസിവൈഎം അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള കണ്ണൂർ ചെമ്പൻതൊട്ടി പള്ളിയിലായിരുന്നു പ്രദർശനം. സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് രൂപതാ വ്യക്തമാക്കിയതിന് പിന്നാലെയാണിത്.
നൂറോളം യുവജനങ്ങൾ പ്രദർശനത്തിൽ പങ്കെടുത്തതായും പോസ്റ്റിൽ പറയുന്നു. ഇന്നലെ രാത്രിയായിരുന്നു ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ദൈവലയ പാരീഷ് ഹാളിൽ ‘കേരളാ സ്റ്റോറി’യുടെ പ്രദർശനം നടത്തിയത്. നിരവധി കെസിവൈഎം അംഗങ്ങൾ ചിത്രം കാണാനെത്തിയിരുന്നു.
Discussion about this post