ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഡൽഹി മന്ത്രി രാജിവച്ചു. സാമൂഹ്യക്ഷേമ മന്ത്രി രാജ്കുമാർ ആനന്ദാണ് രാജിവച്ചത്. ആംആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ്കുമാർ ആനന്ദ് പാർട്ടി അംഗത്വം രാജിവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനു അടുത്തിരികെയുള്ള രാജി ആംആദ്മി പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സമൂഹത്തിനായി എന്തെങ്കിലും നൻമ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് താൻ മന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും. ദലിത് സംവരണത്തേക്കുറിച്ച് സംസാരിക്കുമ്പോൾ പിന്നിലേക്കു വലിയുന്ന ഒരു പാർട്ടിയുടെ ഭാഗമായിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്കുമാർ പറഞ്ഞു. വേറെ ഒരു പാർട്ടിയിലേക്കുമില്ലെന്നും രാജ്കുമാർ പ്രതികരിച്ചു.
Discussion about this post