കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് കണ്ടെത്തി. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില്‍ ലാലും ചേര്‍ന്നാണ് പാത്രങ്ങള്‍ വാങ്ങിയത്. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നതില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ബോംബ് സ്ഫോടനത്തിന് പിന്നാലെ, പാനൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എട്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. കൂടുതല്‍ ബോംബുകള്‍ നിര്‍മ്മിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ സ്ഥലത്തു നിന്നും മാറ്റിയതായി പൊലീസ് സൂചിപ്പിക്കുന്നു.
Discussion about this post