ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന 2007ലെ ക്രിമിനല്‍ കേസിലാണ് നടപടി. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. വിജിലന്‍സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിഭാവ് കുമാറിനെ പുറത്താക്കിയതായി വിജിലന്‍സ് പ്രസ്താവനയിലാണ് അറിയിച്ചത്. കുമാറിനെതിരെയുളള കേസുകളും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ ലംഘനവും വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വിജിലന്‍സ് വകുപ്പ് പറഞ്ഞു.
Discussion about this post