ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടകയിലക്ക്. ഞായറാഴ്ച മൈസുരുവില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അന്നുതന്നെ മംഗളൂരുവിലെ റോഡ് ഷോയിലും പങ്കെടുക്കും
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് മോദി കര്‍ണാടകയില്‍ എത്തുന്നത്. ഇതിന് മുന്‍പ് കലബുര്‍ഗിയും ശിവമോഗയിലും മോദി പ്രചാരണത്തിന്
എത്തിയിരുന്നു.
പ്രധാനമന്ത്രി മൈസൂരുവില്‍ മെഗാ റാലിയെ അഭിസംബോധന ചെയ്യുമെന്നും മംഗളൂരുവില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി വി സുനില്‍ കുമാര്‍ അറിയിച്ചു. ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൈസൂര്‍, ചാമരാജനഗര്‍, മാണ്ഡ്യ, ഹാസന്‍ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി മോദി സംവദിക്കും.
പ്രധാനമന്ത്രിക്കൊപ്പം ബിജെപിയുടെയും ജെഡിഎസിന്റെയും നേതാക്കളും പങ്കെടുക്കും.

