കണ്ണൂര്‍: പാനൂർ ബോംബ് നിർമാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്ഐയുടെ തലയിലിട്ട് സിപിഎം. പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെനന്നും അദ്ദേഹം ആവർത്തിച്ചു.
അതേ സമയം ബോംബുണ്ടാക്കാൻ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലും ഷബിൻ ലാലുമെന്നാണ് പൊലീസ് റിപ്പോർട്ട്.ജനങ്ങളെ അണിനിരത്തിയുള്ള പ്രവര്‍ത്തനമാണ് സിപിഎമ്മിന്‍റേത്. ഡിവൈഎഫ്ഐക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ അതിന് ഉചിതമായ നടപടി സ്വീകരിക്കും. ഞങ്ങള്‍ക്ക് പോഷക സംഘടനയായിട്ട് ഒരു സംഘടനയില്ല. ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്.
ബോംബ് നിര്‍മാണ കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും ഡിവൈഎഫ്ഐ ഭാരവാഹികള്‍ പ്രതികളായതില്‍ എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല.

