വയനാട്: മുത്തങ്ങ വനമേഖലയിലെ മൂലങ്കാവ് കാരശേരി പ്രദേശത്ത് കാട്ടുതീ. ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ ഉള്ള പ്രദേശത്താണ് തീ പടര്‍ന്നത്.തീ പടർന്നതിനെ തുടർന്ന് ഏക്കര്‍ കണക്കിന് പ്രദേശം അഗ്നിക്കിരയായി.പനപോലുള്ള വലിയ വൃക്ഷങ്ങള്‍ അടക്കം കത്തിനശിച്ചു. സമീപത്തെ റബര്‍ തോട്ടത്തിലേക്കും തീ പടര്‍ന്നിട്ടുണ്ട്.
പ്രദേശത്ത് ആനകള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ജനവാസമേഖലയിലേക്ക് എത്താതിരിക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്. കാറ്റ് വീശിക്കൊണ്ടിരിക്കുന്നതും തീ കെടുത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ട്.
Discussion about this post