പത്തനംതിട്ട: ഇരവിപേരൂർ കിഴക്കനോതറ എണ്ണയ്ക്കാടിനു സമീപം കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെടുത്തി. ഇത് സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം
പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയാതായി തിരുവല്ല ഡിവൈ.എസ്.പി. അഷാദ് അറിയിച്ചു. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കംവരുമെന്നാണ് വിവരം.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായി കിണർ തേകിയപ്പോൾ, ഇവരുടേതെന്ന് കരുതുന്ന രണ്ട് ചെരിപ്പും അടിവസ്ത്രവും ലഭിച്ചു. ഒരാൾ കിണറ്റിൽച്ചാടി മരിക്കുമ്പോൾ മൃതദേഹത്തിൽ കാണാവുന്ന ഒടിവുകളും പരിശോധനയിൽ കാണാനായെന്നും പോലീസ് അറിയിച്ചു. അതിനാൽ ആത്മഹത്യയായിരുന്നെന്നാണ് പ്രാഥമികനിഗമനം.
കിഴക്കനോതറ നിവാസിയായ ഷൈലജ എന്ന സ്ത്രീയെ 2002 ഒക്ടോബർ മുതൽ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. കണ്ടെത്തിയ അസ്ഥികൂടം ഇവരുടേതാണോയെന്ന് ഡി.എൻ.എ. പരിശോധന നടത്തിയാലേ അറിയാൻ കഴിയൂവെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.

