തിരുവനന്തപുരം: മാനവീയം വീഥിയില്‍ റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനു വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് കഴുത്തിന് വെട്ടേറ്റത്. ധനുകൃഷ്ണയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഷെമീര്‍ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം.റീൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിൽ കലാശിച്ചത്. നേരത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാനവീയം വീഥിയില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post