മലപ്പുറം: ഡി.വൈ.എഫ്.ഐ ഒരു സ്വതന്ത്ര യുവജന പ്രസ്ഥാനമാണെന്നും ഏത് പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാമെന്നും ഡി.വൈ.എഫ്.ഐ. നേതാവും മലപ്പുറം എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ വി. വസീഫ്. ഡി.വൈ.എഫ്.ഐ. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞങ്ങൾ ഒരു സ്വതന്ത്ര യുവജന പ്രസ്ഥാനമാണ്. സിപിഎമ്മിന്റെ ആശയങ്ങളോടാണ് ഞങ്ങൾ ചേർന്ന് നിൽക്കുന്നത്. ഡി.വൈ.എഫ്.ഐ. അംഗമാകുന്നവന് ഏത് രാഷ്ട്രീയപാർട്ടിയിൽ വേണമെങ്കിലും താത്പര്യത്തോടെ പ്രവർത്തിക്കാം. ഡിവൈഎഫ്ഐക്കാരന്റെ ചിന്താഗതി അനുസരിച്ച് അവൻ സിപിഎമ്മിലേ പ്രവർത്തിക്കൂ. ഡി.വൈ.എഫ്.ഐക്കാരന് ആർ.എസ്.പിയിലോ, സി.എം.പിയിലോ, സി.പി.ഐയിലോ വേണമെങ്കിൽ പ്രവർത്തിക്കാം. അത് തടയില്ല. എന്നാൽ ജനാധിപത്യ മൂല്യങ്ങൾ, സാമ്രാജ്വത്യവിരുദ്ധത, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നവരാണ് ഡി.വൈ.എഫ്.ഐക്കാർ. ആ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച് അവന് പ്രവർത്തിക്കാം. അത് തടയില്ല. ഒരു സ്വതന്ത്ര യുവജനസംഘടനയാണ് ഡി.വൈ.എഫ്.ഐ. 20 രൂപയാണ് ഭരണഘടനയുടെ വില. അത് എവിടെയും കിട്ടും. വായിച്ചു നോക്കിയാൽ മതി” വാസീഫ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ. സിപിഎമ്മിന്റെ പോഷകസംഘടന അല്ല എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകായിരുന്നു വസീഫ്.
Discussion about this post