കുന്നംകുളം : പത്ത് വര്‍ഷം കണ്ടത് എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് യഥാർത്ഥ വികസനം കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള വര്‍ഷാരംഭത്തില്‍ കേരളത്തില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വര്‍ഷമായി മാറാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ കുന്നംകുളത്ത് എൻഡിഎ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേരളത്തില്‍ ആയുഷ്മാൻ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടി. മുദ്ര ലോണുകൾ വഴി സഹായം നൽകിയെന്നും മോദി പറഞ്ഞു. അത് വഴി കേരളത്തിന്റെ വീടുകളിലും മോദിയുടെ ഗ്യാരന്റി എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം. സംസ്ഥാനത്തെ ബാങ്കുകളെ കൊള്ളയടിക്കുകയാണെന്നും ആരോപിച്ചു. കരിവന്നൂര്‍ കേസ് എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും സാധാരണക്കാരുടെ പണം സിപിഐഎം കൊള്ളയടിച്ചുവെന്നും മോദി പറഞ്ഞു. കരുവന്നുരിലെ പാവങ്ങളുടെ പണം എങ്ങനെ തിരിച്ചുകൊടുക്കാം എന്ന് താൻ ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘മഹാമാരികളുടെ വാക്‌സിനുകള്‍ നമ്മള്‍ സ്വയം നിര്‍മിച്ചു, വിദേശത്ത് പ്രശ്‌നങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു, പണ്ട് കൈകെട്ടിനിന്ന ഇടങ്ങളിലെല്ലാം ഇന്ന് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നു. മോദി സര്‍ക്കാര്‍ ഇതുവരെ ചെയ്ത ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം കണ്ട് നിങ്ങള്‍ അദ്ഭുതപ്പെട്ടിരിക്കുകയാകും. എന്നാല്‍ ഇതുവരെ നിങ്ങള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്. വരുംവര്‍ഷങ്ങളിലാണ് വികസനത്തിന്റെ യഥാര്‍ത്ഥ മുഖം നിങ്ങള്‍ കാണാന്‍ പോകുന്നത്’ എന്ന് മോദി പറഞ്ഞു.
ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. എക്‌സ്പ്രസ് ഹൈവേകൾ നടപ്പാക്കും. കേരളത്തിലെ റോഡുവികസനം വേഗത്തിലാക്കും. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍ക്ക് പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ വീടുകള്‍ വെച്ചുനല്‍കും എന്നിങ്ങനെ നിരവധി വാക്ദാനങ്ങളും അദ്ദേഹം നൽകി.
Discussion about this post