തൃശൂർ ∙ വാൽപ്പാറയിൽ ചീങ്കണ്ണിയുടെ ആക്രമണം. ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരിക്കേറ്റു. മാനാമ്പള്ളി സ്വദേശി അജയ്‌ക്കാണ് കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം.
പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.

