തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ഇഡി. സിഎംആർഎൽ ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ഐ ടി മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഐടി ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരാണ് കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ ഹാജരായത്. ഇന്നലെ ഉച്ചയോടെയാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. രാത്രി വൈകിയും പുലര്‍ച്ചയും ചോദ്യം ചെയ്യല്‍ തുടർന്നിരുന്നു.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയോട് ഹാജരാക്കാൻ ആവിശ്യപ്പെട്ടിരുന്നു എങ്കിലും ഹാജരായിട്ടില്ല. വീണാ വിജയൻറെ സോഫ്റ്റ്വെയർ കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. എക്സാലോജിക് കമ്പനിയും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്
Discussion about this post