ന്യൂഡൽഹി: തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ. സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായാണ് എക്സിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. 2022 ഒക്ടോബറിൽ ഡൽഹിയിലെ ഹോട്ടലിൽ തരൂർ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. സംഭവം മൂടിവയ്ക്കാൻ പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രമിച്ചെന്നും ദെഹദ്രായ് ആരോപിക്കുന്നുണ്ട്.
ഇതേ കുറിച്ച് മാധ്യമപ്രവര്ത്തകന് ദെഹദ്രായ്ക്കയച്ച സന്ദേശവും സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചു കൊണ്ടാണ് ദെഹദ്രായ് ആരോപണമുന്നയിച്ചത്. ദെഹദ്രായ്യുടെ ആക്ഷേപം ഏറ്റെടുത്ത് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ പോസ്റ്റിട്ടിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച, കോൺഗ്രസിന്റെ പോസ്റ്റർ ബോയിയായ ശശി തരൂരിന്റെ ഒചിത്യത്തിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ശശി തരൂര്‍ മറുപടി പറയണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post