തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഒരു ബിസിനസ് അല്ലാത്തതിനാൽ ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട എന്ന വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന് 2021ല്‍ പറയുന്ന ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമാക്കേണ്ടതില്ല എന്നാണ് ഉത്തരവിൽ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയ കത്തിനുള്ള മറുപടി എന്ന നിലയിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വേണ്ടി ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഒരു ബിസിനസ് അല്ലാത്തതിനാലും പകരം ഒരു സ്റ്റാറ്റ്യൂട്ടറി ആന്‍ഡ് ലീഗല്‍ പ്രൊവിഷന്‍ ആയിട്ടാണ് സ്കൂളുകളില്‍ നടപ്പിലാക്കലുന്നത് എന്നതിനാലുമാണ് ഇത്തരത്തിലൊരു നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നതെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.
Discussion about this post