കോഴിക്കോട്: നരിപ്പറ്റ സ്വദേശി അക്ഷയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അക്ഷയ്ക്ക് മരത്തിൽ കയറാൻ അറിയില്ലെന്നും അതിനാൽ അക്ഷയിയുടെ മരണം ആത്മഹത്യ അല്ലെന്നും കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് നാദാപുരം ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകി.
പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ വീടിന് സമീപമായി മൃതദേഹം കണ്ടെത്തിയതിൽ സംശമുണ്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ തൂങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അക്ഷയിയുടെ ശരീരത്തിൽ സംശയിക്കുന്ന തരത്തിൽ മുറിവുകളോ പാടുകളോ ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വിഷുദിനത്തിലാണ് വിലങ്ങാട് വാളൂക്കിലെ തോടരികിലെ മരത്തിൽ അക്ഷയിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. നരിപ്പറ്റ വടക്കേ കമ്മായി മലയിലെ സുരേഷിന്റെയും ഇന്ദിരയുടെയും മകനും ബിരുദ വിദ്യാർത്ഥിയിരുന്നു അക്ഷയ്. വാളൂക്കിലെ ക്രിസ്ത്യൻ പള്ളിയിലേക്ക് പോകുന്നവരാണ് പുഴയോരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

