ലഖ്‌നൗ: രാമനവമിയായ ഇന്ന് അയോധ്യയിലെ ശ്രീരാമവിഗ്രഹം സൂര്യതിലകം അണിയും. ഉച്ചസൂര്യന്റെ രശ്മികള്‍ ഇന്ന് രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും. അതിനായി സൂര്യന്റെ രശ്മികള്‍ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സുകളും ക്രമത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.16 മുതല്‍ 12.21 വരെയായിരിക്കും സൂര്യതിലകം നടക്കുക.
58 മില്ലിമീറ്റര്‍ വലിപ്പുമുളള സൂര്യതിലകമായിരിക്കും. ഏകദേശം നാലുമിനിറ്റ് വരെ ഇത് നീണ്ടുനില്‍ക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാംലല്ല വിഗ്രഹം ക്ഷേത്രത്തിലുള്ളതിനാല്‍ ഈ രാമനവമിക്ക് ഏറെ പ്രത്യേകതയുണ്ടെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ അചാര്യ സത്യേന്ദ്രദാസം പറഞ്ഞു. രാമനവമിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും ക്ഷേത്രം നന്നായി അലങ്കരിച്ചതായും രാം ലല്ലവിഗ്രഹത്തില്‍ സൂര്യതിലകം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്രസംഘം സ്ഥലത്തുണ്ട്.
Discussion about this post