തൃശൂർ: തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണ്ട. പരിശോധന വേണമെന്ന ഉത്തരവിൽ മാറ്റം വരുത്തിയതായി മന്ത്രി കെ.രാജൻ പറഞ്ഞു. പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണമെന്ന വനംവകുപ്പിന്റെ ഉത്തരവിന് പിന്നാലെ തൃശൂർ പൂരത്തിനു ആനകളെ നൽകാൻ കഴിയില്ലെന്ന് ആന ഉടമകൾ ദേവസ്വങ്ങളെ അറിയിച്ചിരുന്നു. ആന ഉടമകളും ദേവസ്വങ്ങളും കടുത്ത പ്രതിഷേധതെ തുടർന്നാണ് സർക്കാർ നടപടി.
വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷം വനംവകുപ്പ് ഡോക്ടര്‍മാരും പരിശോധിക്കണമെന്നാണ് വനം വകുപ്പ് നിര്‍ദേശിച്ചിരുന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വനം വകുപ്പ് നിര്‍ദേശം പിന്‍വലിക്കാതെ ആനകളെ പൂരത്തിനു വിടില്ലെന്ന് എലഫന്റ് ഓണേഴ്സ് അസോസിയേഷന് അടക്കം നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരമാണ് ഉത്തരവെന്നായിരുന്നു സർക്കാർ നിലപാട്. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകൾക്ക് പൂരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post