അയോധ്യ: രാമനവമി ദിനത്തിൽ സൂര്യ തിലകം നെറ്റിയിൽ ചാർത്തി രാം ലല്ല. ക്ഷേത്രത്തിലെ പ്രധാന പൂജാരിമാർ ചേർന്നാണ് ‘സൂര്യ തിലകം’ ചടങ്ങ് നടത്തിയത്. ഏകദേശം നാല് മിനിറ്റോളം സൂര്യാഭിഷേകം നീണ്ടുനിന്നു. ഏഴര സെന്റീ മീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്. പതിനായിരക്കണക്കിന് ഭക്തരാണ് ഈ അത്യപൂർവ ദർശനത്തിന് സാക്ഷ്യം വഹിച്ചത്.
അയോധ്യയിലുടനീളം സ്ഥാപിച്ചിരിക്കുന്ന വലിയ എൽഇഡി സ്‌ക്രീനുകളിൽ സൂര്യ തിലക് ചടങ്ങ് സംപ്രേക്ഷണം ചെയ്തിരുന്നു. ഇത് ഭക്തർക്ക് സൂര്യ തിലക ദർശനം സുതാര്യമാക്കി. ക്ഷേത്രത്തിന്റെ ശ്രീ കോവിലിലേക്ക് സൂര്യ രശ്മികൾ നേരിട്ട് പ്രവേശിക്കാത്തതിനാൽ കണ്ണാടികളിലൂടെയും ലെൻസിലൂടെയുമാണ് രാമന്റെ നെറ്റിയിലേക്ക് സൂര്യതിലകം എത്തിച്ചത് . റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും (സിബിആർഐ) മറ്റൊരു സ്ഥാപനത്തിലെയും ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ ജോലി നടപ്പാക്കിയതെന്ന് ക്ഷേത്രത്തിലെ ട്രസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
.

