ഡൽഹി: അമേഠിയുടെ കാര്യത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. അമേഠിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപിയുടെ ചോദ്യമെന്ന പരിഹാസത്തോടെയാണ് രാഹുല്‍ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നാണ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ട വോട്ടെടുപ്പ് അടുത്തിട്ടും ഉത്തര്‍പ്രദേശില്‍ ഗാന്ധി കുടുംബത്തിന്റെ സീറ്റുകളായ അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. അമേഠിയില്‍ രാഹുല്‍ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്കാഗാന്ധിയും മത്സരിക്കണമെന്നതാണ് എഐസിസിയുടെ പൊതുവികാരം. അമേഠിയില്‍ മത്സരിക്കണമെന്ന് ഉത്തര്‍ പ്രദേശ് പിസിസിയും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ അമേഠിയില്‍ മത്സരിക്കുമെന്ന തീരുമാനമെടുത്താൽ വയനാട്ടില്‍ അത് ദോഷം ചെയ്യും. കേരളത്തിലെ എതിരാളിയായ ഇടതു പക്ഷം വടക്കേന്ത്യയില്‍ സഖ്യകക്ഷിയാണെന്നത് ബിജെപി മുതലെടുക്കുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പ്രഖ്യാപനം നടത്താനാണ് നീക്കം.
Discussion about this post