ഇസ്‍ലാമാബാദ്: സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് താൽക്കാലിക നിരോധനമെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നാണ്.
രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തി, പാക് സർക്കാർ നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് എക്സിനെതിരെ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് പാക്കിസ്ഥാനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.

