ഭൂമിയില്‍ ഇപ്പോഴുള്ളതില്‍ വച്ച് ഏറ്റവും വലിയ പാമ്പുകള്ളായ അനാകോണ്ടകളെക്കാൾ വലിപ്പമുള്ള പാമ്പുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് ഇന്ത്യയില്‍ നിന്നും കണ്ടെത്തി. ഗുജറാത്തിലെ കച്ചിൽ നിന്ന് കണ്ടെടുത്ത ഫോസിലുകൾ ഇതുവരെ ഭൂമിയില്‍ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാമ്പിന്റെ നട്ടെല്ലിൻ്റേതാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കിയുടെ പുതിയ ഗവേഷണം. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പാമ്പായ ടി റെക്‌സിനേക്കാൾ നീളമുള്ള ഈ പാമ്പിന് വാസുകി ഇൻഡിക്കസ് എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. സയൻ്റിഫിക് റിപ്പോർട്ടുകൾ എന്ന ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പതിനഞ്ച് മീറ്ററോളം നീളമുള്ള പാമ്പിന്റെ 27 കശേരുക്കൾ ശാസ്ത്രജ്ഞർ വീണ്ടെടുത്തിട്ടുണ്ട്. ഫോസിലുകൾ പ്രകാരം വാസുകിക്ക് 36 അടി (11 മീറ്റർ) മുതൽ 50 അടി (15 മീറ്റർ) വരെ നീളമുണ്ടായിരുന്നതായി കണക്കാക്കുന്നു. ഇത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പിന്‍റെ നീളത്തിന് സമാനമാണിത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പിനെ കൊളംബിയയില്‍ നിന്നാണ് ലഭിച്ചത്. ഈ പാമ്പിന് ഏകദേശം 42 അടി (13 മീറ്റർ) നീളം കണക്കാക്കുന്നു. ഇതിൽ പല കശേരുക്കളും പാമ്പ് ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ്. നട്ടെല്ലിന്‍റെ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇത് വിഷമില്ലാത്തയിനം പെരുമ്പാമ്പ് ആയിരുന്നിരിക്കണം എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Discussion about this post