മനില: ഫിലിപ്പീന്‍സിലേക്ക് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ എത്തിച്ചു നല്‍കി ഇന്ത്യന്‍ വ്യോമസേന. 2022ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് നടപടി. ഫിലിപ്പീന്‍സ് മറൈന്‍ കോര്‍പ്‌സിന് ആയുധ സംവിധാനം നല്‍ക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേന സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റിലാണ് മിസൈലുക കയറ്റി അയച്ചത്. ദക്ഷിണ ചൈനാ കടലില്‍ അടിക്കടിയുള്ള ഏറ്റുമുട്ടലുകള്‍ കാരണം ഫിലിപ്പീന്‍സും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഫിലിപ്പീന്‍സ് മിസൈല്‍ സംവിധാനങ്ങള്‍ കൈമാറുന്നത് എന്നത് ശ്രദ്ധേയമാണ്.
ബ്രഹ്‌മോസ് മിസൈല്‍ സംവിധാനത്തിന്റെ മൂന്ന് ബാറ്ററികള്‍ ഫിലിപ്പീന്‍സ് അവരുടെ തീരപ്രദേശങ്ങളില്‍ വിന്യസിക്കും. ബ്രഹ്മോസ് മിസൈൽ ഫിലിപ്പീൻസിൽ എത്തിയാലും മുഴുവൻ സംവിധാനവും അടുത്ത ആഴ്ചയോടെയാകും പ്രവർത്തനക്ഷമമാക്കാനാകുക . ഫിലിപ്പീൻസിലെ സായുധ സേനയ്‌ക്ക് മിസൈൽ സംവിധാനത്തിൽ വൈദഗ്ധ്യം നേടാനുള്ള പരിശീലനം നൽകും.
പ്രോഗ്രാമിലെ പങ്കാളി രാഷ്‌ട്രങ്ങളില്‍ നിന്നുള്ള ഒന്നിലധികം അംഗീകാരങ്ങളോടെയാണ് ഇടപാടിന് അനുമതി ലഭിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ലോകത്തിലെ ഏറ്റവും വിജയകരമായ മിസൈല്‍ പ്രോഗ്രാമുകളില്‍ ഒന്നാണ്.
ഇന്ത്യൻ പ്രതിരോധ മേഖലയിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കയറ്റുമതി ഓർഡറായ പ്രതിരോധ കരാർ, 290 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലിൻ്റെ തീരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയുടെ ആയുധശേഖരത്തിൽ ഇപ്പോൾ ദീർഘദൂര മിസൈലുകൾ ഉണ്ടെങ്കിലും, ഫിലിപ്പൈൻസിന് കൈമാറിയത് യഥാർത്ഥ ഹ്രസ്വ പതിപ്പിൻ്റേതാണ്.
Discussion about this post