തിരുവനന്തപുരം: അന്തരീക്ഷ താപനില വർദ്ധിച്ച സാഹചര്യത്തിൽ ഡിജിറ്റൽ റീസർവേ വിഭാഗത്തിന് വെയിലിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ അനുമതി. ഫീൽഡ് ജീവനക്കാർക്കായി 50,84,030 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. സർവേ വിഭാഗത്തിന്റെ ശുപാർശ പരിഗണിച്ചാണ് തീരുമാനം. കഴുത്തടക്കം മറയത്തക്കവിധത്തിലുള്ള കോട്ടൺ തൊപ്പി, സൺഗ്ലാസ്, കുടിവെള്ളം സൂക്ഷിക്കാൻ സ്റ്റീൽകുപ്പി, അൾട്രാവയലറ്ര് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനുള്ള കൈയ്യുറ എന്നിവയാണ് നൽകുന്നത്.
സംസ്ഥാനത്ത് 1550 വില്ലേജുകളിലാണ് ഡിജിറ്റൽ റീ സർവേ നടക്കുന്നത്. സർവേയ്‌ക്ക് 858 കോടി രൂപയാണ് ആകെ ചെലവ്. 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും ഇതിനായി കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഡിജിറ്റൽ റീസർവേയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ 200 വില്ലേജുകളിലെയും ജോലികൾ പൂർത്തിയാക്കി 110 വില്ലേജുകളിൽ 9(2) വിജ്ഞാപനമിറക്കി. 19 വില്ലേജുകളിൽ അവസാനഘട്ടത്തിലാണ്. ഇതുൾപ്പെടെ ശേഷിക്കുന്ന വില്ലേജുകളിൽ ഈ മാസം 30നുള്ളിൽ പൂർത്തിയാക്കാനാണ് നിർദ്ദേശം.
Discussion about this post