നോയിഡ: വീണ്ടും അധികാരത്തിലെത്തിയാൽ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചർച്ച നടത്തിവരുകയാണെന്ന് അവർ പറഞ്ഞു.ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമോയെന്നത് ഇപ്പോൾ പറയാനാവില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിർമലാ വ്യക്തമാക്കി.
”എല്ലാവർക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളിൽ തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചർച്ച നടത്തിവരുകയാണ്. സുതാര്യത നിലനിർത്തിയും കള്ളപ്പണവിനിമയം പൂർണമായും തടഞ്ഞുകൊണ്ടുമുള്ള സംവിധാനം നിലനിർത്തും. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമോയെന്ന് ഇപ്പോൾ പറയാനാവില്ല” നിർമല പറഞ്ഞു.
Discussion about this post