കണ്ണൂർ: ആറളത്ത് ആനമതിൽ നിർമാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്ന് പരാതി. വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്തതയാണ് കണ്ടെത്തൽ. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചെന്നാണ് നിഗമനം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
21 ലക്ഷം രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ അജിത് കെ രാമന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു.
Discussion about this post