തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ. 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. ഏപ്രില്‍ ഏഴുമുതല്‍ 20 വരെ നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് കെ.എസ്.ആർ.ടി.സി പുറത്ത് വിട്ടത്.
ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് 100 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെ.എസ്.ആര്‍.ടി.സിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. 49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിവിധ യൂണിറ്റുകളില്‍ പരിശോധന നടന്നത്.
ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴില്‍ മേഖലയാണ് ഗതാഗത മേഖല. ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു എന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നല്‍കിയത്. ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരെ ബ്രീത്ത് അനലൈസർ പരിശോധനക്ക് വിധേയരാക്കിയത്.
Discussion about this post