കൊല്ലം: തൃശൂർ പൂരത്തിന്റെ മഹത്വം കളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അണ്ണാമലൈ. തൃശൂർ പൂരം പോലെ പാരമ്പര്യമുള്ള ഒരു ആചാരം തടസപ്പെടുന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്നും കേരളത്തിലെ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അണ്ണാമലൈ പറഞ്ഞു.
രാഷ്ട്രീയ മേലാളന്മാർക്കാണ് കേരളത്തിലെ പൊലീസ് സേവനം നടത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നടക്കുന്നത് പുതുമയല്ല. കേരളത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റും പരസ്പരം പോരടിക്കുകയാണെന്നും ‘ഇന്ത്യ’ മുന്നണി ആദ്യം തോൽക്കേണ്ടത് കേരളത്തിലാണെന്നും അണ്ണാമലൈ തുറന്നടിച്ചു.
Discussion about this post