കൽപ്പറ്റ: കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനത്തെയാണ് രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ കോൺഗ്രസിന്റെ പരിഗണന മുസ്ലീങ്ങൾക്കു മാത്രമാണ്. 19 ശതമാനം വരുന്ന ക്രിസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല. ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികൾക്കും ചിറ്റമ്മ നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പത്തിലാണെന്നും. പച്ചക്കൊടി എൽഡിഎഫ് ഇപ്പോൾ ആയുധം ആക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞി. വർഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്. ലീഗിന്റെ വോട്ട് ഇല്ലെങ്കിൽ രാഹുലിന് 50000 വോട്ടു കിട്ടില്ല. പ്രധാനമന്ത്രി എൽഡിഎഫിനെതിരെയും യുഡിഎഫിനെതിരെയും ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post