ആലപ്പുഴ: 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം. സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി തന്നെ ആദ്യം വെളിപ്പെടുത്തിയെന്നാണ് വിവരം. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന സഹോദരന് ബെന്നിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുകയാണ്.
കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ, വാക്കുതര്‍ക്കത്തിന് ഒടുവില്‍ സഹോദരിയെ കൊലപ്പെടുത്തി എന്നാണ് ബെന്നി പൊലീസിന് നല്കിയ മൊഴി. ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി ആദ്യം വെളിപ്പെടുത്തിയത്. ഒരു കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പൊലീസ് കുഴിച്ചിട്ടു എന്ന് പറയുന്ന മൃതദേഹം പുറത്ത് എടുക്കാനുള്ള ശ്രമത്തിലാണ്. വിവാഹിതയായ റോസമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ട് കാലം ഏറെയായതായാണ് വിവരം. രണ്ടു മക്കളുണ്ട്. സഹോദരിയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
Discussion about this post