തൃശൂർ : ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം. കെ എസ് ആർടിസി ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ തിരുവനന്തപുരം, മലയിൻകീഴ് സ്വദേശി ശിവ പ്രകാശിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 6 ന് ആണ് കേസിന് അസ്പദമായ സംഭവം. തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ മണ്ണുത്തി പോലീസാണ് സെക്ഷൻ 354, 354 (a) തുടങ്ങിയ വകുപ്പുകൾ ചാർത്തി കേസ് രജിസ്റ്റർ ചെയ്തത്. പതിനാറ് ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷം തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ആണ് പ്രതിക്ക് ജാമ്യം അനുവദിച്ചത് .പ്രമുഖ ഫർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുന്ന പ്രതി, ജോലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടയിൽ ആയിരുന്നു പരാതിക്കിടയായ സംഭവം നടന്നത്. അതെ സമയം ബസ്സിലെ സീറ്റ് തർക്കമാണ് പരാതിക്ക് കാരണമെന്നും, പീഡനം നടന്നിട്ടില്ലെന്നും പ്രതി ശിവപ്രകാശിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് 2/01/2025 വരെ കോടതി ജാമ്യം അനുവദിച്ചു.
Discussion about this post