തൃശൂർ: മതമൗലികവാദികളുടെ അപവാദ പ്രചരണത്തിൽ ഇനി ജനങ്ങൾ വീഴില്ലെന്ന് പൊന്നാനി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ. തൃശൂർ പൂരത്തിന് ശ്രീരാമന് പകരം ചെഗുവേരയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ ചിത്രങ്ങളോ ആയിരുന്നെങ്കിൽ പൊലീസ് സ്വീകരിക്കുമെന്നും നിവേദിത സുബ്രഹ്മണ്യൻ വിമർശിച്ചു. എന്തുകൊണ്ട് കേരളത്തിലെ സാംസ്കാരിക നായകന്മാർ പ്രതികരിക്കുന്നില്ലെന്നും അവർ ചോദിച്ചു.
കേരളത്തിന്റെ സാംസ്കാരിക നഗരിയിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടും എന്തുകൊണ്ട് സാംസ്കാരിക നായകന്മാർ പ്രതികരിക്കുന്നില്ലെന്നും നിവേദിത ചോദിച്ചു. മറ്റ് വിഷയങ്ങളിൽ ഇടപെടാൻ ഭയക്കുന്നവരാണ് നമ്മുടെ സാംസ്കാരിക നായകൻമാർ. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രശ്നത്തിൽ പ്രതികരിക്കാതെ മാറിനിൽക്കുന്നതെന്നും നിവേദിത പ്രതികരിച്ചു. ഇത്തവണ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ വലിയ മാറ്റമുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.
Discussion about this post