കണ്ണൂർ: കുടിവെള്ള വിൽപ്പനയിലൂടെ കോടികൾ വരുമാനമുണ്ടാക്കി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേയിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ 14.85 കോടി രൂപയാണ് ‘റെയിൽ നീർ’ വിറ്റത് വഴി റെയിൽവേയ്ക്ക് ലഭിച്ചത്. 99 ലക്ഷം ബോട്ടിലാണ് ഈ കാലയളവിനിടെ റെയിൽവേ വിറ്റഴിച്ചത്. ട്രെയിനിലും റെയിൽ വേ സ്റ്റേഷനുകളിലും വിൽക്കാൻ 2003 ൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ നിയന്ത്രണത്തിൽ കൊണ്ടു വന്നതാണ് റെയിൽ നീർ എന്ന പേരിൽ കുപ്പി വെള്ളം.
റെയിൽ നീരിന് വേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിംഗ് പ്ലാന്റുകളിൽ നിന്ന് ദിവസം 18. 40 ലക്ഷം ബോട്ടിലുകൾ ഉദ്പാദിപ്പിക്കുന്നുണ്ട്. കേരളത്തിലെ പാറശ്ശാല ഉൾപ്പെടെ ആറ് പ്ലാൻ്റുകളുണ്ട്. ദക്ഷിണ റെയിൽ വേ പലൂർ പ്ലാന്റിൽ നിന്ന് പ്രതിദിനം 1. 80 ലക്ഷം ബോട്ടിൽ വെള്ളം ഉത്പാദിപ്പിക്കാം. പാറശ്ശാലയിൽ പ്രതിദിനം 72000 ബോട്ടിൽ ആണ് ശേഷി. കേരളത്തിലെ രണ്ട് വന്ദേ ഭാരതുകളിൽ ഒരു ദിവസം 4500 ലധികം ബോട്ടിലുകൾ യാത്രക്കാർക്ക് നൽകുന്നുണ്ട്.
Discussion about this post