തിരുവനന്തപുരം: ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനായി 70 കൊല്ലം അവസരം കിട്ടിയിട്ടും എന്തുകൊണ്ട് കൊണ്ടുവന്നില്ല. ഇതിനുള്ള മറുപടി ഇരു മുന്നണികളും ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങലിൽ ആട്ടിമറിയുണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ നടത്തിയ വികസനം കാണണമെങ്കിൽ കണ്ണു തുറന്നു നോക്കിയാൽ മതി. നരേന്ദ്രമോദി സർക്കാർ കേരളത്തിൽ കൊണ്ടുവന്ന വികസനത്തിന്റെ ഒരു പങ്ക് തനിക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെയും പി വി അൻവറിന്റെ ആരോപണം പരസ്പര ധാരണയനുസരിച്ചാണെന്നും, അവിശുദ്ധ ഇടപാടുകൾ പുറത്തുവരാതിരിക്കാൻ ഈ പരസ്പര ധാരണ നിലനിൽക്കണം. ഇരുകൂട്ടരും ജനത്തെ കബളിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രിയെ കുറിച്ച് ഓരോ തെരഞ്ഞെടുപ്പു കാലത്തും തെറ്റിദ്ധാരണ പരത്താൻ ശ്രമം. മുസ്ലിം സമുദായത്തോട് സ്നേഹമുള്ളവർ ഇത്രനാൾ അവർക്ക് വേണ്ടി എന്ത് ചെയ്തു. സമുദായം നോക്കാതെ എല്ലാവർക്കും വികസനം നടപ്പാക്കുന്നയാളാണ് നരേന്ദ്രമോദിയെന്ന് അവർക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ മോദിയുടെ രാജസ്ഥാൻ പ്രസംഗം പ്രതികൂലമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post