ആലപ്പുഴ: മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ കർഷകരും യുവതി യുവാക്കളും നരേന്ദ്ര മോദിക്കൊപ്പം മുന്നേറാൻ മുന്നേറാൻ തയ്യാറാണെന്നും ശോഭാ സുരേന്ദ്രൻ ഈ തിരെഞ്ഞെടുപ്പിൽ വിജയിച്ച് എംപിയാകുമെന്നും അമിത് ഷാ പറഞ്ഞു. ഇനി വരുന്നത് ബിജെപിയുടെ നാളുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തിരഞ്ഞെടുപ്പ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ്. മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കി മാറ്റുന്നതിന് സഹായിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. കാർഷികരംഗത്തും ഉത്പാദന രംഗത്തും സാങ്കേതികരംഗത്തും ഭാരതത്തെ ഒന്നാമതാക്കും. അതിനാൽ നരേന്ദ്ര മോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാപട്യത്തിന്റെ ആളുകളാണ് ഇന്ത്യ സഖ്യത്തിലുള്ളത്. സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും കോൺഗ്രസും കേരളത്തിൽ തമ്മിലടിക്കുകയാണ്. എന്നാൽ ഡൽഹിയിൽ ഇകുവരും ഒന്നിച്ചാണെന്നും അമിത് ഷാ വിമർശിച്ചു. ഇരു കൂട്ടരും ഒന്നിച്ച് നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
Discussion about this post