തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വോട്ടുറപ്പിക്കാൻ അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടും താണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്.
പ്രചാരണം കൊതിപ്പിക്കാൻ ദേശീയ നേതാക്കളും കളത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഊർജ്ജിതമാക്കി. എൻ.ഡി.എയുടെ പ്രചാരണയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. യു.ഡി.എഫ്, എൽ.ഡി.എഫിന് മുന്നണികൾക്കായി ദേശീയ നേതാക്കൾ ഇന്ന് മണ്ഡലത്തിയിട്ടുണ്ട്. കൊട്ടിക്കലാശം സമാധാനപൂർണ്ണമാക്കാൻ മൂന്ന് മുന്നണികൾക്കും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളാണ് ഓരോമണ്ഡലത്തിലും അനുവദിച്ചിട്ടുള്ലത്. ഇരുചക്രവാഹനങ്ങൾ, ചെണ്ടമേളം, ബാന്റ്മേളം, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടെയാണ് കൊട്ടിക്കലാശം അവസാനിക്കാറ്. ആലപ്പുഴയിൽ കരുനാഗപ്പള്ലി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ നിയമസഭ മണ്ഡലങ്ങളിലും മാവേലിക്കരയിൽ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര നിയമസഭ മണ്ഡലങ്ങളിൽ ഇന്നും നാളെയും സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണത്തിലായിരിക്കും.
Discussion about this post