ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 88 ലോക്‌സഭാ മണ്ഡലങ്ങളിലായി 1200ല്‍ അധികം സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
കേരളത്തിലെ 20 സീറ്റുകളിലും കര്‍ണാടകയിലെ 28 സീറ്റുകളിലെ 14 എണ്ണത്തിലും വോട്ടെടുപ്പ് നടക്കും. കൂടാതെ രാജസ്ഥാനിലെ 13 സീറ്റുകളിലും മഹാരാഷ്ട്രയിലേയും ഉത്തര്‍പ്രദേശിലേയും 8 സീറ്റുകളിലും മധ്യപ്രദേശിലെ 7 സീറ്റുകളിലും അസ്സാമിലേയും ബിഹാറിലേയും 5 സീറ്റുകളിലും ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മൂന്ന് സീറ്റിലും മണിപ്പൂര്‍ ത്രിപുര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളും ഇന്ന് ജനവിധി തേടും
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലായിട്ടായിരുന്നു വോട്ടെടുപ്പ്
Discussion about this post