കോഴിക്കോട്: വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കേറാണ് കത്തി നശിച്ചത്. കൂടരഞ്ഞി കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് കാർ കത്തിയത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്തോടെ കാറിൽ ഉള്ളവർ ഇറങ്ങിയതോടെ ആളപായമില്ല.
കക്കാടംപൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം. കാറിന്റെ മുൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടയുടനേ കാറിലുണ്ടായിരുന്ന ജോണും കുടുംബവും ഇറങ്ങിയതോടെ വൻ അപകടമാണ് ഒഴിവായത്. പിന്നാലെ കാർ പൂർണമായും കത്തി നശിച്ചു.
Discussion about this post