തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം ഏബ്രഹാമിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജഗതി സ്‌കൂളിലായിരുന്നു ഏബ്രഹാമിനു വോട്ട്. ഏബ്രഹാമിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. വോട്ടു ചെയ്യാനാവാതെ മടങ്ങിയ അദ്ദേഹം തുടർന്ന് കലക്ടർക്ക് പരാതി നൽകി. പരാതിയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

