കോഴിക്കോട് : ഇത്തവണ എൻഡി എ ക്കും, നരേന്ദ്ര മോദിക്കും അനുകൂലമായ വിധിയഴുത്താവും കേരളത്തിൽ ഉണ്ടാവുകയെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശ്. കേരളം 2014ലും 2019 നടത്തിയിട്ടുള്ള വിധിയെഴുത്ത് തെറ്റായിപ്പോയി എന്ന് ജനത്തിന് കഴിഞ്ഞ 10 വർഷക്കാലത്തെ അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ആ തെറ്റ് തിരുത്താൻ ഈ തിരഞ്ഞെടുപ്പിൽ കേരളം തയ്യാറാവുകയാണ്. ഇത് കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടത്തിയിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ ബോധ്യമായിട്ടുള്ളതാണ്. എംടി രമേശ് പറഞ്ഞു.
കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും മോദിക്കനുകൂലമായ വലിയൊരു തരംഗമുണ്ട് . അത് വോട്ടായി പ്രതിഫലിക്കും. കോഴിക്കോട് പാർലമെൻറ് മണ്ഡലം ഈ പ്രാവശ്യം നരേന്ദ്രമോഡിയോടൊപ്പമായിരിക്കും വികസനം ഇല്ലായ്മയ്ക്കും, രാഷ്ട്രീയ അവസരവാദത്തിനും എതിരായി കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ ജനങ്ങൾ ഇപ്രാവശ്യം വിധിയെഴുതുമെന്നുള്ളതാണ് എന്റെ വിശ്വാസം. എം ടി രമേശ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും വോട്ടർമാരുടെ മേൽ സ്വാധീനം ഉറപ്പിക്കാൻ എൻ ഡി എ ക്ക് സാധിച്ചിട്ടുണ്ട് ,തങ്ങൾ ഉന്നയിച്ച തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് വിഷയങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പോലും എൽഡിഎഫിനും, യുഡിഎഫിനും സാധിച്ചിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് മേൽക്കൈ ലഭിച്ചിട്ടുണ്ട്. എം ടി രമേശ് കൂട്ടിച്ചേർത്തു.
അതെ സമയം ബിജെപിക്കെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്കും, വി ഡി സതീശനും ഒരേ സ്വരമാണെന്നും, ബിജെപിയെ പരാജയപ്പെടുത്താൻ ഇരു കൂട്ടരും തമ്മിൽ ധാരണയുണ്ടെന്നും എം ടി രമേശ് ആരോപിച്ചു. മഞ്ചേശ്വരത്തും, തിരുവന്തപുരത്തും തങ്ങളെ തോൽപ്പിക്കാൻ പരസ്പരം വോട്ട് മറിച്ചത് ഇതിനുദാഹരണം ആണെന്നും, കേരളത്തിൽ ഐ എൻ ഡി എ മുന്നണിയുടെ ഭാഗമായ സിപിഎമ്മിനേയും, കോൺഗ്രസ്സിനെയുമാണ് എൻ ഡി എ നേരിടുന്നതെന്നും എം ടി രമേശ് വ്യക്തമാക്കി
Discussion about this post