ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തു നോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയത് പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിലെ അരാരിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ജനാധിപത്യത്തിന്റെ ശുഭദിനമാണ്. ലോകം നമ്മുടെ ജനാധിപത്യത്തെയും തിരഞ്ഞടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി അതിനെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്നും താൻ ഇത് വളരെ ഉത്തരവാദിത്തോടുകൂടിയാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post