പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതാവും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരേ കേസ്. പാലക്കാട്ട് നട്ടുങ്ങൽ പോലീസ് ആണ് കേസെടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി.
പിണറായിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന രാഹുലിന്റെ പ്രസംഗത്തെ വിമര്‍ശിച്ചുകൊണ്ട്, രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന് ഉണ്ടാവുമോ. നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ. എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാനെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.ഹൈകോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയിൽ ഹൈക്കോടതി കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു .
Discussion about this post