കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇന്ന് ഇ.ഡി മുന്നിൽ ഹാജരാകും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വർഗീസിന് നേരത്തെ സമൻസ് ലഭിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വോട്ടെടുപ്പ് കഴിഞ്ഞതിനു പിറ്റേദിവസം വർഗീസ് ഹാജരാകുന്നത്.
എം.എം.വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കുകളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടും നൽകാൻ ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്കു റിപ്പോർട്ട് നൽകിയിരുന്നു. കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപും ഇ.ഡി ചോദ്യംചെയ്തിരുന്നു. ചോദ്യങ്ങളിൽ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട രേഖകൾ പൂർണമായി നൽകിയിട്ടില്ലെന്നും അക്കൗണ്ട് വിവരങ്ങൾ പൂർണമല്ലെന്നും അറിയിച്ചാണ് മൂന്നാം തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചത്.
Discussion about this post