കണ്ണൂര്‍: തലശേരിയിൽ കൽത്തൂൺ ഇളകി വീണ് 14-കാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

