കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് മാവട്ടയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യു.ഡി.എഫ്. പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്. പേരാമ്പ്ര പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് എന്നിവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്തത്.
പരുക്കേറ്റവരെ ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പരുക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പ്രതിക്ഷേധിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 4 യുഡിഎഫ് പ്രവർത്തകർക്കും 2 എൽഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റിരുന്നു.
Discussion about this post