ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന് ‘അധികാരത്തിൽ മാത്രമാണ് താൽപര്യം’ എന്ന് കോടതി ആഞ്ഞടിച്ചു. അറവിന്ദ് കെജ്‌രിവാൾ അറസ്റ്റിന് ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് ദേശീയ താൽപ്പര്യത്തിന് മേലെ വ്യക്തിപരമായ താൽപ്പര്യം കൊണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്‌കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമല്ലാത്തതിൽ ഡൽഹി സർക്കാരിനെ കോടതി വിമർശിച്ചു. വിദ്യാർത്ഥികൾക്ക് പുസ്തകമില്ലാത്തതിൽ ഡൽഹി സർക്കാരിന് വിഷമമില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
Discussion about this post