മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ മുപ്പത്തിയാറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായി കത്തിയമര്‍ന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

