തിരുവനന്തപുരം: രാജ്ഭവനിൽ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകൾ നേരത്തെ തന്നെ ഒപ്പിട്ടതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുറത്തറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ സംബന്ധിച്ചുള്ള പരാതികളിൽ പരിശോധന നടത്താനാണ് സമയമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് ബില്ലുകളിൽ ഒപ്പിടാൻ വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് ശേഷം എല്ലാ ബില്ലിലും ഗവർണർ ഒപ്പിട്ടു എന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഉൾപ്പെടെ അഞ്ചു ബില്ലുകളാണ് ഗവർണർ ഒപ്പിട്ടത്. ഇതോടെ നിയമസഭ പാസാക്കിയ എല്ലാ ബില്ലുകൾക്കും അനുമതി ലഭിക്കും.
Discussion about this post